Friday, September 30, 2011

അഴിമതിയെ കുറിച്ച് ഗാന്ധിജി

ഗാന്ധിജിയുടെ താക്കീത്

1957ല്‍  ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഭരണകാലത്ത് ഹരിദാസ്‌ മുന്ദ്രക്ക് ജയിലില്‍ പോകേണ്ടി വന്നതും ധനമന്ത്രി ടി.ടി.കൃഷ്ണമാചാരി രാജി വെയ്ക്കെണ്ടിവന്നതും എല്‍.ഐ.സി. ഓഹരി  അഴിമതി നടത്തിയതിന് ആണ്.  പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്ന പ്രതാപ്‌ സിംഗ് കൈരോണ്‍ സുപ്രീംകോടതി പരാമര്‍ശങ്ങള്‍ക്ക് വിധേയന്‍ ആയപ്പോള്‍, നെഹ്‌റു  കൈറോണിനെ സഹായിക്കുന്ന നിലപാട് ആണ് എടുത്തത്‌.

1971ല്‍  ഇന്ദിരാഗാന്ധിയുടെ ശബ്ദത്തില്‍ 60 ലക്ഷം രൂപ സ്റ്റേറ്റ് ബാങ്കില്‍ നിന്നും ആവശ്യപ്പെട്ടുവെന്ന നഗര്‍വാല കേസ് തെളിയിക്കപെടാതെ അവശേഷിക്കുന്നു. പണം വാങ്ങിയത് ഒരു ഇന്റെലിജെന്‍സ് ഉദ്യോഗസ്ഥന്‍ ആയിരുന്നു.  അദ്ദേഹം ജയിലില്‍ മരണപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി. കെ. കശ്യപ് കൊല്ലപ്പെട്ടു.  ഇതിന്റെ പിന്നില്‍ ഇന്ദിരാഗാന്ധി തന്നെ ആയിരുന്നു എന്ന് ശക്തമായ ആരോപണം ഉയര്‍ന്നു.  എന്നാല്‍ ഇന്ദിരാഗാന്ധിയുടെ അധികാരശക്തിക്ക് മുന്‍പില്‍ എല്ലാം തീര്‍ന്നു.

നരസിംഹറാവുവിന്റെ കാലത്തെ ഭക്ഷ്യമന്ത്രിയായിരുന്ന കലപനാഥ റായിക്ക്  രാജിവേയ്ക്കെണ്ടിവന്നത് 5000 കോടി നഷ്ടപെടുത്തിയ പഞ്ചസാര കുംഭകോണം വഴി ആയിരുന്നു. 
 യുറിയ കുംഭകോണം നടത്തിയത് നരസിംഹറാവുവിന്റെ ബന്ധു സജീവറാവു, മുന്‍ കേന്ദ്രമന്ത്രി രാം ലഖന്‍ യാദവിന്റെ മകന്‍ പ്രകാശ് യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ആയിരുന്നു.
ഫെയര്ഫാക്സ്, പൈപ്പ് ലൈന്‍, സബ്മാര്യ്ന്‍, ബോഫോര്സ് , ഹവാല, യു.ടി.ഐ. കുംഭകോണം തുടങ്ങിയവയും കോണ്‍ഗ്രസ്‌ ഭരണ കാലങ്ങളില്‍ നടന്ന കുപ്രസിദ്ധങ്ങള്‍ ആയ അഴിമതി കേസ്സ്‌കള്‍ ആണ്.   എയര്‍ഇന്ത്യ വിമാനങ്ങള്‍ വാങ്ങിയതില്‍ 700 കോടിയുടെ നഷ്ടം വരുത്തിയത് മറ്റൊരു സമീപകാല അഴിമതി ആണ്.

നവലിബറല്‍ കാലത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഓഹരി, പൊതുമേഖല വില്പനകള്‍ അഴിമതിയുടെ പര്‍വതരൂപങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നു.

കോണ്‍ഗ്രസ്‌കാര്‍ ഭാവിയില്‍ ഇതൊക്കെ ചെയ്യുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 1939 ല്‍  ഗാന്ധിജി പറഞ്ഞത്  ''ഇന്ന് വ്യാപകമായിരിക്കുന്ന അഴിമതി അവസാനിപ്പിക്കാന്‍ ആയില്ലങ്കില്‍ കൊണ്ഗ്രെസ്സിനു മാന്യമായൊരു ശവസംസ്കാര ചടങ്ങ് നടത്തുന്നിടംവരെ എനിക്ക് പോകേണ്ടി വരും '' എന്ന്.

Tuesday, September 27, 2011

അഴിമതി - വിദ്യാരംഭം

അഴിമതി  -  വിദ്യാരംഭം.

സ്വതന്ത്ര ഇന്ത്യയുടെ അഴിമതി വി. കെ. കൃഷ്ണമേനോനില്‍ നിന്ന് ആരംഭിക്കുന്നു.  1948 ല്‍ ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി ആയിരുന്നു അദ്ദേഹം.   ചട്ടങ്ങള്‍ മറികടന്നു ആര്‍മി ജീപ്പ് വാങ്ങി ആയിരുന്നു അഴിമതിയുടെ തുടക്കം.   ആ കേസ് 1955 ല്‍ തേച്ച് മാച്ച് കളയുകയും  അദ്ദേഹത്തെ കാബിനെറ്റില്‍ ഉള്‍പെടുത്തുകയും ചെയ്തു മഹാനായ നെഹ്‌റു.

Wednesday, September 21, 2011

തരൂരിന്റെ വിയര്‍പ് ഓഹരി


തരൂരിന്റെ വിയര്‍പ് ഓഹരി

കേന്ദ്രമന്ത്രി ആയിരിക്കുമ്പോള്‍ കാമുകിയും ഭാവി വധുവും ആയിരുന്ന സുനന്ദയുടെ ഗ്രൂപ്പിന് 25% വിയര്‍പ്പ് ഓഹരി, ഏകദേശം 400 കോടിയോളം രൂപ തരപെടുത്തി കൊടുത്തതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന്‌ രാജിവെച്ച് പുറത്ത് പോകേണ്ടിവന്ന മഹാസാത്വികന്‍ ആണ് ശശി തരൂര്‍ എം.പി. അഴിമതിയില്‍ ജനിച്ച കൊച്ചി ടീമിനെ തന്നെ .പി.എല്ലില്‍ നിന്ന്‌ പുറത്താക്കിയ വാര്‍ത്ത ഇപ്പോള്‍ വന്നിരിക്കുന്നു. മലയാളമനോരമ വാനോളം ഉയര്‍ത്തിക്കാട്ടിയ തരൂരിന്റെ കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ഷാള്‍, കൊടിയഅഴിമതിയുടെ വെറുക്കപ്പെട്ട പ്രതീകം ആണ്.  എന്തിനാണ് ഇദ്ദേഹം ഈ കോമാളി വേഷം കെട്ടുന്നത് ?